ആവളപാണ്ടി വികസനം: എല്‍.ഡി.എഫ്. ധര്‍ണനടത്തി

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 09 ഫെബ്രുവരി, 2012 | 12:48 AM

മേപ്പയ്യൂര്‍: ആവളപാണ്ടി വികസന പദ്ധതി ഏറ്റെടുത്ത കെ.എല്‍.ഡി.സി. പണി ഉടന്‍ പൂര്‍ത്തിയാക്കുക, സൗജന്യ കുടിവെള്ളം ലഭിക്കുന്ന ചെറുവണ്ണൂരിലെ പദ്ധതികള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധര്‍ണനടത്തി. ജില്ലാപഞ്ചായത്ത് വൈസ്​പ്രസിഡന്റ് ആര്‍. ശശി ധര്‍ണ ഉദ്ഘാടനംചെയ്തു.

ടി.കെ. ശശി അധ്യക്ഷത വഹിച്ചു.

കെ. കുഞ്ഞമ്മത് എം.എല്‍.എ., എം. കുഞ്ഞമ്മത്, പി.കെ.എം. ബാലകൃഷ്ണന്‍, പി.കെ. സുരേഷ്, എന്‍. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. കൊയിലോത്ത് ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. പി.കെ. പത്മനാഭന്‍, തുരുത്തിയില്‍ ശ്രീധരന്‍, വി.കെ. നാരായണന്‍, എടവലത്ത് ബാലക്കുറുപ്പ് എന്നിവര്‍ നേതൃത്വം നല്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ