മേപ്പയ്യൂര്‍: വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താതെ ജനങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചെറുവണ്ണൂര്‍ മത്സ്യമാര്‍ക്കറ്റിന് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ അധ്യക്ഷതവഹിച്ചു.
വിവിധമേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. പൗരാവകാശരേഖ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആര്‍. ശശി പ്രകാശനം ചെയ്തു. പി.കെ. മൊയ്തീന്‍, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, എന്‍. പത്മനാഭന്‍, കെ.കെ. ജിനില്‍, വി.കെ. നാരായണന്‍, എന്‍.എം. കുഞ്ഞബ്ദുള്ള, കെ.കെ. ബാലകൃഷ്ണന്‍, പി.കെ.എം. ബാലകൃഷ്ണന്‍, കെ. രജീഷ്, പി.എം. ബാലന്‍എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍.കെ. വത്സന്‍ സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.
വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്- മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍
Written By മേപ്പയൂര്‍ വാര്‍ത്ത on 09 ഫെബ്രുവരി, 2012 | 12:48 AM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ