കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസ് മേപ്പയ്യൂര്‍ ടൗണില്‍ പ്രവര്‍ത്തനം തുടങ്ങി

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 15 ഫെബ്രുവരി, 2012 | 10:29 AM


മേപ്പയ്യൂര്‍: മഞ്ഞക്കുളത്ത് പ്രവര്‍ത്തിച്ചുവന്ന കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസ് മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനടുത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരമാന്‍ ഉദ്ഘാടനം ചെയ്തു.

ആര്‍.ഡി.ഒ. കെ.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ഷര്‍മിന കോമത്ത്, കെ.പി. രാമചന്ദ്രന്‍, വി. മോഹനന്‍, സജീവ് ദാമോദരന്‍, കെ.ടി. ജിതേഷ്ബാബു, കെ. പ്രദീപന്‍, കെ.എം. ശങ്കരന്‍, ഇ. അശോകന്‍, മുജീബ്‌കോമത്ത് എന്നിവര്‍ പ്രസംഗിച്ചു. സി.കെ. രവീന്ദ്രന്‍ സ്വാഗതവും പ്രതാപന്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ