കേളോത്ത് മടപ്പുര മുത്തപ്പന്‍ക്ഷേത്രം തിരുവപ്പന ഉത്സവം

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 01 ഫെബ്രുവരി, 2012 | 10:40 PM

കീഴരിയൂര്‍: കുറുമയില്‍താഴ കേളോത്ത് മടപ്പുര മുത്തപ്പന്‍ ക്ഷേത്രം തിരുവപ്പന ഉത്സവം ഫിബ്രവരി അഞ്ച്, ആറ് തീയതികളില്‍ നടക്കും. ഫിബ്രവരി രണ്ടിന് കൊടിയേറ്റം, വിശേഷാല്‍പൂജകള്‍, മൂന്നിന് വൈകിട്ട് മുത്തപ്പന്‍പൂജ, ദീപാരാധന, വിശേഷാല്‍ പയംകുറ്റി, നാലിന് വിശേഷാല്‍ പൂജകള്‍. അഞ്ചിന് ഉച്ചയ്ക്ക് അന്നദാനം, മുത്തപ്പനെ മലയിറക്കല്‍, മുത്തപ്പന്‍ വെള്ളാട്ടം, ഇളനീര്‍ക്കുലവരവ്, മുത്തപ്പന്‍ കല്പന, രാത്രി അന്നദാനം. ആറിന് രാവിലെ തിരുവപ്പന വെള്ളാട്ടം, മുത്തപ്പന്‍ കല്പന, പള്ളിവേട്ട, അന്നദാനം, ഇളനീര്‍ക്കുലവരവ് എന്നിവയുണ്ടാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ