പേരാമ്പ്ര: വീട്ടില്‍ നിന്ന് സ്വര്‍ണമാല കാണാതായ സംഭവത്തില്‍ നിരപരാധികളായ രണ്ടു പട്ടികജാതി വനിതകളെ അപമാനിക്കുകയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഭാരതീയ പട്ടിക ജനസമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
രാവിലെ മുതല്‍ വൈകിട്ടുവരെ സ്ത്രീകളെ സ്റ്റേഷനില്‍ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ പിറ്റേ ദിവസം നഷ്ടപ്പെട്ടുവെന്ന് കരുതിയ മാല കിട്ടുകയും ചെയതു. അമ്മയും മൂത്തമ്മയും അപമാനിക്കപ്പെട്ടതിനെത്തുടര്‍ന്നുള്ള മനപ്രയാസം മൂലമാണ് കോളേജ് വിദ്യാര്‍ഥിനിയായ ധനിഷ ആത്മഹത്യ ചെയ്തതെന്നും നേതാക്കള്‍ പറഞ്ഞു.
മുന്‍ സംസ്ഥാന പ്രസിഡന്റ് എം.എം. ശ്രീധരന്‍, ജില്ലാ പ്രസിഡന്റ പൈക്കുറ്റി വേലായുധന്‍, സെക്രട്ടറി കെ.എം. ജനാര്‍ദനന്‍, മേഖലാ പ്രസിഡന്റ് എം.കെ. കണ്ണന്‍, നിര്‍മല്ലൂര്‍ ബാലന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ നടപടി വേണം
Written By മേപ്പയൂര്‍ വാര്‍ത്ത on 01 ഫെബ്രുവരി, 2012 | 10:38 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ