മേപ്പയ്യൂര്‍ പഞ്ചായത്ത് സ്‌പെഷ്യല്‍ ഗ്രാമസഭ
Written By മേപ്പയൂര്‍ വാര്‍ത്ത on 31 ജനുവരി, 2012 | 10:16 PM
മേപ്പയ്യൂര്‍: പ്രാദേശിക ഭരണ-വികസന കാ്യങ്ങളില്‍ ഇടപെടുവാന്‍ വോട്ടര്‍മാരെ പ്രാപ്‌തരാക്കുക, അതിനുള്ള മനോഭാവവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുക എന്ന ഉദേശത്തിനു വേണ്ടി മേപ്പയ്യൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സ്‌പെഷ്യല്‍ ഗ്രാമസഭ ചേര്‍ന്നു. മേപ്പയ്യൂര്‍ വി.ഇ.എം. യു.പി. സ്‌കൂളില്‍ നടന്ന ഗ്രാമസഭ മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് അംഗം ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു. ഫെസിലിറ്റേറ്റര്‍മാരായ ഇ.കെ.മുഹമ്മദ് ബഷീര്‍, സി.എം.ബാബു, ഇ.കുമാരന്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. പഞ്ചായത്ത് അംഗങ്ങളായ സറീന ഒളോറ, കെ.പി.രാമചന്ദ്രന്‍, സതീ ദേവരാജന്‍ പ്രസംഗിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ