ബസ് കണ്ടക്‌ടറുടെ സത്യസന്ധത- സ്വര്‍ണ്ണം തിരിച്ചുകിട്ടി
Written By മേപ്പയൂര്‍ വാര്‍ത്ത on 31 ജനുവരി, 2012 | 10:15 PM
ബാലുശ്ശേരി: കോഴിക്കോട്-കിനാലൂര്‍ റൂട്ടിലോടുന്ന നസീം ബസ്സിലെ കണ്ടക്‌ടറായ സജീവന്‍ പൂവമ്പായുടെ സത്യസന്ധതയില്‍ യുവതിക്ക് രണ്ടേകാല്‍ പവന്റെ സ്വര്‍ണ്ണം തിരിച്ചുകിട്ടി. തിങ്കളാഴ്‌ച ഈ ബസ്സില്‍ കയറിയ യുവതിയുടെ രണ്ടേകാല്‍ പവന്‍ വരുന്ന സ്വര്‍ണ്ണമാല വീട്ടിലെത്തിയപ്പോഴാണ് എവിടെയാണ് കളഞ്ഞുപോയതെന്നറിയാതെ വേവലാതിപ്പെട്ടത്. തിരച്ചിലിനൊടുവില്‍ ബസ്സുകാരോടും അന്വേഷിച്ചപ്പോഴാണ് മാല കണ്ടക്‌ടര്‍ക്ക് കിട്ടിയതായി അറിയുന്നത്. മാല കിട്ടിയ വിവരം മറ്റ് ജീവനക്കാരോടും സജീവന്‍ പറഞ്ഞിരുന്നു. നിരവധി പേര്‍ കയറിയിറങ്ങിപോയ ബസ്സില്‍ നിന്നും കിട്ടിയ മാല തിരിച്ചു നല്‍കിയ കണ്ടക്‌ടറെ സത്യസന്ധതയെ നാട്ടുകാരും യാത്രക്കാരും മുക്‌തകണ്‌ഠം പ്രശംസിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ