മുയിപ്പോത്ത് മഹല്ല് സമ്മേളനവും മാനവിക സംഗമവും
Written By മേപ്പയൂര്‍ വാര്‍ത്ത on 01 ഫെബ്രുവരി, 2012 | 10:43 PM
പേരാമ്പ്ര: കാന്തപുരത്തിന്റെ കേരളയാത്രയോടനുബന്ധിച്ചു മുയിപ്പോത്ത് മഹല്ല് സമ്മേളനവും മാനവിക സംഗമവും 3നു വെള്ളിയാഴ്‌ച രാവിലെ മുതല്‍ മുയിപ്പോത്ത് പള്ളിത്താഴയില്‍ നടക്കും. ഇതോടനുബന്ധിച്ചു സിയാറത്, കൊളാഷ് പ്രദര്‍ശനം, ഡോക്യുമെന്ററി, പ്രദര്‍ശനം, നബിദിന റാലി, പൊതുസമ്മേളനം എന്നിവ നടത്തും. പരിപാടികളില്‍ എസ്.എസ്.എഫ് സംസ്‌ഥാന പ്രസിഡന്റ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ശശി, ഗ്രാമപഞ്ചായത്തു മെമ്പര്‍ എന്‍. പത്മനാഭന്‍ മുഹമ്മദലി കിനാലൂര്‍, എന്‍. അഹമ്മദ് നാറാണത്ത് രാഘവന്‍, സായിദാസ്, എന്‍.എം കുഞ്ഞബ്‌ദുല്ല, അരീക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍, റഷീദ് മുയിപ്പോത്ത്, കോച്ചേരി കുഞ്ഞബ്‌ദുല്ല സഖാഫി തുടങ്ങി സംസ്‌കാരിക രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖര്‍ വിവിധ സെഷനുകളിലായി സംസാരിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ