കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസ് ധര്‍ണ നടത്തി

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 17 ജനുവരി, 2012 | 4:40 AM

പേരാമ്പ്ര: റവന്യൂ അധികൃതര്‍ കൈവശ രേഖ നല്കിയ എരവട്ടൂര്‍ വട്ടപ്പാറക്കല്‍ മീത്തല്‍ പ്രദേശത്തെ 24 ഓളം കുടുംബങ്ങള്‍ക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് നല്കാന്‍ വിസമ്മതിക്കുകയും പരാതിക്കാരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും ചെയ്ത വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എരവട്ടൂര്‍ വില്ലേജ് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. വി.ടി. നാരയണന്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് ഫ്രണ്ട് എം. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, സത്യന്‍ കടിയങ്ങാട്, പി.കെ. രാഗേഷ്, കെ.വി. ദാമോദരന്‍നായര്‍, വാസു വേങ്ങേരി, കെ.വി. ശങ്കരന്‍, വി.പി. ജനാര്‍ദനന്‍, ടി.കെ. ബാലക്കുറുപ്പ്, കെ.പി. രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ