ഭീതിയുടെ കടല്‍കടന്ന് ബിജേഷ് നാട്ടിലെത്തി
Written By മേപ്പയൂര്‍ വാര്‍ത്ത on 17 ജനുവരി, 2012 | 4:35 AM
കൊയിലാണ്ടി: നമ്പ്രത്തുകര ഏകശിലയില്‍ ആഹ്ലാദ തിരയിളക്കം. മകന്‍ ബിജേഷ് കടല്‍ക്കൊള്ളക്കാരുടെ തടവില്‍നിന്നും മോചിതനായി വീട്ടിലെത്തിയപ്പോള്‍ കുടുംബത്തിന് സന്തോഷം അടക്കാനായില്ല. ബിജേഷിനെ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയതുമുതല്‍ തീതിന്നുകയായിരുന്നു ബാലകൃഷ്ണനും കുടുംബവും. പതിനൊന്ന് മാസത്തിനുശേഷമാണ് നമ്പ്രത്തുകര കൊളപ്പേരി തറവാട്ടിലേക്ക് ബിജേഷ് എത്തിയത്. കുടുംബാംഗങ്ങള്‍ മധുരപലഹാരങ്ങള്‍ നല്‍കി. ഇതിനുശേഷമാണ് "ഏകശില"യിലെത്തിയത്. ബിജേഷ് എത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമായി ധാരാളം പേരെത്തിയിരുന്നു. 2010 ഫെബ്രുവരി എട്ടിന് സുഡാനില്‍നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലായിരുന്നു 11 മാസത്തെ തടവുജീവിതം. കപ്പല്‍ കമ്പനി മോചനദ്രവ്യം നല്‍കിയാണ് ബിജേഷ് ഉള്‍പ്പെടെയുള്ള 22 കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ച് നാട്ടിലെത്തിച്ചത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ