മേപ്പയ്യൂര്‍: നരക്കോട് എ.കെ.ജി. മെമ്മോറിയല്‍ ലൈബ്രറി നടത്തിയ ജില്ലാതല 'ഭാഷാകേളി'യില്‍ കരുവണ്ണൂര്‍ ജി.യു.പി. സ്‌കൂള്‍ ജേതാക്കളായി. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും ചെറുവണ്ണൂര്‍ ജി.യു.പി. സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
പി.ബി. അഞ്ജന (ജി.ജി.എച്ച്.എസ്.എസ്. കൊയിലാണ്ടി), കെ. അശ്വതി (ചെറുവണ്ണൂര്‍ ജി.യു.പി.എസ്.), ആര്‍.എസ്. അഞ്ജില (കരുവണ്ണൂര്‍ ജി.യു.പി.എസ്) എന്നിവര്‍ ആന്തായറ്റില്‍ കൊറുമ്പന്‍ സ്മാരക പ്രൈസ് നേടി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എ.കെ. ബാലകൃഷ്ണന്‍ വിതരണം ചെയ്തു. സി. ബാലന്‍ അധ്യക്ഷത വഹിച്ചു. കെ.എം. ഗോപാലന്‍ സ്വാഗതവും എ.അശോകന്‍ നന്ദിയും പറഞ്ഞു.
കരുവണ്ണൂര്‍ ജി.യു.പി.സ്‌കൂള്‍ ജേതാക്കളായി
Written By മേപ്പയൂര്‍ വാര്‍ത്ത on 29 ജനുവരി, 2012 | 10:24 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ