അഷ്ടപദിയാട്ടം കാണികള്‍ക്ക് നവ്യാനുഭവമായി

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 14 ജനുവരി, 2012 | 6:16 AM

മേപ്പയ്യൂര്‍ ഫെസ്റ്റ്-ദേശീയ സാംസ്‌കാരികോത്സവത്തില്‍ തിങ്കളാഴ്ച രാത്രി അവതരിപ്പിച്ച അഷ്ടപദിയാട്ടം കാണികള്‍ക്ക് നവ്യാനുഭവമായി. കേരളീയ ശാസ്ത്രീയ നൃത്തരൂപങ്ങളായ കഥകളി, മോഹിനിയാട്ടം, കേരളനടനം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ നൃത്തപരിപാടി ഭരതാഞ്ജലി പെര്‍ഫോമിങ് ആര്‍ട്‌സ് സെന്ററാണ് അവതരിപ്പിച്ചത്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കലാമണ്ഡലം പ്രേംകുമാര്‍, ഭരതാഞ്ജലി മധുസൂദനന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ അപൂര്‍വ കലാരൂപം ചിട്ടപ്പെടുത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ