സ്വീകരണം നല്‍കി

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 29 ജനുവരി, 2012 | 10:22 PM

മേപ്പയ്യൂര്‍: പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. സീതിക്ക് മേപ്പയ്യൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ സ്വീകരണം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.എ. മജീദ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

ബഷീര്‍ പരിയാരത്ത് അധ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, ഇ.കെ. മുഹമ്മദ് ബഷീര്‍, സി.എം.ബാബു, കരിമ്പില്‍ കരീം, ഷബീര്‍ ജന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ