റിപ്പബ്ലിക് ദിനാഘോഷം

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 29 ജനുവരി, 2012 | 10:21 PM

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നോര്‍ത്ത് എം.എല്‍.പി. സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനാധ്യാപകന്‍ കെ.പി. വേണുഗോപാലന്‍ പതാക ഉയര്‍ത്തി. ചര്‍ച്ചാക്ലാസ് നടത്തി. മധുരപലഹാര വിതരണവും നടന്നു.

വിളയാട്ടൂര്‍ ഇല്ലത്ത്താഴ അങ്കണവാടിയില്‍ ശാന്തിസേന സംസ്ഥാനസമിതി അംഗം കുഞ്ഞോത്ത് രാഘവന്‍ പതാക ഉയര്‍ത്തി. വിളയാട്ടൂര്‍ കൈലാസകലാകേന്ദ്രത്തില്‍ പ്രസിഡന്റ് സി.പി. നാരായണന്‍ പതാക ഉയര്‍ത്തി.

മേപ്പയ്യൂര്‍: ഇരിങ്ങത്ത് എക്‌സ്-സര്‍വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കെ.സി.കെ. കൃഷ്ണന്‍ പതാക ഉയര്‍ത്തി. സി.കെ.നാരായണന്‍, ശ്രീകുമാര്‍, തട്ടാത്ത് രാമചന്ദ്രന്‍ നമ്പ്യാര്‍, കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ