മേപ്പയ്യൂരില്‍ വോളിബോള്‍ മേള

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 29 ജനുവരി, 2012 | 10:16 PM

മേപ്പയ്യൂര്‍: കേരളത്തിലെ പ്രമുഖ വനിതാ-പുരുഷ ടീമുകള്‍ പങ്കെടുക്കുന്ന വോളിബോള്‍ മേള ഏപ്രില്‍ 12 മുതല്‍ 18 വരെ മേപ്പയ്യൂരില്‍ നടത്താന്‍ തീരുമാനിച്ചു. മേപ്പയ്യൂര്‍ റെഡ്സ്റ്റാറാണ് മേള സംഘടിപ്പിക്കുന്നത്. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ കെ. സുരാജന്‍ അധ്യക്ഷത വഹിച്ചു. പി.കെ.സത്യന്‍, കെ.എം. രവീന്ദ്രന്‍, ഷബീര്‍ ജന്നത്ത്, എ.ടി.സി. അമ്മത്, അമീറുദ്ദീന്‍, എ.സുരേഷ്‌കുമാര്‍, പി. ദേവദാസന്‍, ശ്രീജേഷ് മാണിക്കോത്ത്, ഷംസുദ്ദീന്‍ കമ്മന, എന്‍.കെ. സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഷര്‍മിന കോമത്ത്, കെ.പി.രാമചന്ദ്രന്‍, എ.വി.അബ്ദുള്ള, കെ.കെ.ബാലന്‍, ഇ.കെ.മുഹമ്മദ്ബഷീര്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ഇ.കുഞ്ഞിക്കണ്ണന്‍, എ.ടി.സി. അമ്മത് (രക്ഷാ.), ഷംസുദ്ദീന്‍ കമ്മന (ചെയ.), അസയിനാര്‍ ചെറുവാളി, കെ.എം.രവീന്ദ്രന്‍, കൊല്ലിയില്‍ ബാബു (വൈ.ചെയ.), കെ.ബിജു (ജന.കണ്‍.), ഷബീര്‍ ജന്നത്ത്, കെ.സുരാജന്‍, ശ്രീജേഷ് മാണിക്കോത്ത് (ജോ.കണ്‍.), കെ. ശങ്കരന്‍ (ട്രഷ.) എന്നിവര്‍ ഭാരവാഹികളായി സ്വാഗതസംഘം രൂപവത്കരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ