മേപ്പയ്യൂര്‍: നീര ഉത്പാദിപ്പിക്കാനുള്ള അധികാരം കേരകര്‍ഷകര്‍ക്ക് നല്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മേപ്പയ്യൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാസെക്രട്ടറി സി.എം. ബാബു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
പി. ബാലന്‍നായര്‍ അധ്യക്ഷത വഹിച്ചു. സി.പി.നാരായണന്‍, ഗംഗാധരന്‍, റഷീദ് കോടേരിചാല്‍, കുഞ്ഞോത്ത് ഗംഗാധരന്‍, ഇ. സോമരാജ്, പോത്തിലാട്ട് കണാരന്‍, ടി.പി. മൊയ്തീന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ടി.ഇ. ശ്രീധരന്‍നായര്‍(പ്രസി.) ഡി. കരുണാകരന്‍നായര്‍(വൈ.പ്രസി.) ഇരവില്‍ സോമരാജ്(സെക്ര.) സി.കെ. ലത്തീഫ്(ജോ.സെക്ര.) കെ.വി. നാരായണന്‍നായര്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു
നീര ഉത്പാദിപ്പിക്കാനുള്ള അധികാരം കര്‍ഷകര്‍ക്ക് നല്കണം
Written By മേപ്പയൂര്‍ വാര്‍ത്ത on 23 ജനുവരി, 2012 | 11:12 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ