മലര്‍വാടി വിജ്ഞാനോത്സവം
Written By മേപ്പയൂര്‍ വാര്‍ത്ത on 25 ജനുവരി, 2012 | 4:44 AM
മേപ്പയ്യൂര്‍: മേലടി സബ്ജില്ലാ മലര്‍വാടി വിജ്ഞാനോത്സവത്തില്‍ എല്‍.പി. വിഭാഗത്തില്‍ സ്വാതി എസ്. നാഥ്(മേപ്പയ്യൂര്‍ എല്‍.പി.സ്‌കൂള്‍), കെ.വി. വിഷ്ണുപ്രസാദ് (മേലടി എസ്.എന്‍.ബി.എം.ജി.യു.പി.എസ്.), ആര്‍.കെ.ഷഫ്‌ന(കീഴരിയൂര്‍ വെസ്റ്റ് എം.എല്‍.പി.എസ്.) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു.പി.വിഭാഗത്തില്‍ എസ്. അശ്വിന്‍(നമ്പ്രത്തുകര യു.പി.എസ്) ഒന്നാംസ്ഥാനവും കെ. അശ്വതി(ചെറുവണ്ണൂര്‍ ജി.യു.പി.എസ്.) രണ്ടാംസ്ഥാനവും അക്ഷയബാബു(ചെറുവണ്ണൂര്‍ ജി.യു.പി.എസ്.) മൂന്നാംസ്ഥാനവും നേടി. മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.കെ. വസന്ത വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സിറാജ് മേപ്പയ്യൂര്‍ സ്വാഗതവും വി.പി. അഷറഫ് നന്ദിയും പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ