ആവളപാണ്ടി കൃഷിയോഗ്യമാക്കിയില്ല; നെല്‍കര്‍ഷകര്‍ ഉപവാസം നടത്തി

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 23 ജനുവരി, 2012 | 11:11 PM

മേപ്പയ്യൂര്‍: ആവളപാണ്ടി കൃഷിയോഗ്യമാക്കാത്തതിലും കൊച്ചി-മംഗലാപുരം ഗ്യാസ്‌പൈപ്പ്‌ലൈന്‍ പാടശേഖരത്തിലൂടെ കൊണ്ടുപോകാനുള്ള നീക്കത്തിനുമെതിരെ കര്‍ഷകര്‍ സംഘടിക്കുന്നു. ഗ്രാമദീപം സ്വയംസഹായസംഘം കക്കറമുക്കും ആവളപാണ്ടി നെല്‍കര്‍ഷക കര്‍മസമിതിയും ചെറുവണ്ണൂരില്‍ കര്‍ഷക ഉപവാസ സമരം നടത്തി. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുമണിവരെയായിരുന്നു ഉപവാസം.

ജില്ലാ പഞ്ചായത്ത് നബാര്‍ഡ് സഹായത്താല്‍ ആവളപാണ്ടിയില്‍ നടപ്പാക്കിയ വികസനപ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിച്ചില്ല. അശാസ്ത്രീയമായി പണി നടത്തിയതിനാല്‍ പാടശേഖരം തരിശായിക്കിടക്കുകയാണ്.

ജില്ലാ അഴിമതി വിരുദ്ധ പ്രസിഡന്റ് അഡ്വ. കെ. ആനന്ദകനകം ഉപവാസം ഉദ്ഘാടനം ചെയ്തു. പി.എം.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. നളിനി നല്ലൂര്‍, എന്‍.കെ.വത്സന്‍, കെ.കെ.രജീഷ്, എ.കെ.ഉമ്മര്‍, എം. മോഹനന്‍, പി.കെ.മൊയ്തീന്‍, കെ.നാരായണക്കുറുപ്പ്, പയ്യത്ത് ശ്രീലേഖ, ടി.ശശി, കെ.രാമകൃഷ്ണന്‍. കെ.ബഷീര്‍, ടി.പി.കുഞ്ഞിക്കണ്ണന്‍, എന്‍. നാരായണന്‍, ടി.കെ. മാധവന്‍, പയ്യത്ത് കുഞ്ഞിക്കേളുനായര്‍, കെ.മൊയ്തീന്‍, കെ.ബാലന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.വിജിലേഷ്, കെ.മഹേഷ്, എം.മൊയ്തു, കെ.ജാനു, പി.പി.ഗോപാലന്‍, കെ.സുബൈദ, കെ.കുമാരന്‍, പി.പി. തെയ്യന്‍, കെ.അമ്മദ്, മാടത്തൂര്‍ നാരായണന്‍, സി.എം. കുഞ്ഞിക്കണ്ണന്‍, അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ