കൂരാച്ചുണ്ട്: കൂരാച്ചുണ്ട്-ചെമ്പ്ര-പേരാമ്പ്ര റൂട്ടില്‍ ബസ്‌സര്‍വീസ് നിലച്ചതിനാല്‍ യാത്രാക്ലേശം രൂക്ഷമായി. ജപ്പാന്‍ കുടിവെള്ള പദ്ധതിക്കുവേണ്ടി കോടീരിച്ചാല്‍ ഭാഗത്ത് റോഡിന് വീതി കുറഞ്ഞ ഭാഗത്ത് പൈപ്പിടല്‍ നടക്കുന്നതുമൂലമാണ് ബസ്സുകള്‍ ഈ വഴിയുള്ള ഓട്ടം നിര്‍ത്തിയത്. പേരാമ്പ്രയില്‍നിന്ന് താന്നിയോട് താനിക്കണ്ടി-ചെമ്പ്ര വഴി കൂരാച്ചുണ്ടിലേക്ക് ബസ്‌സര്‍വീസ് നടത്താമെങ്കിലും ഈ റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ ബസ്‌സര്‍വീസ് നടത്തുന്നുമില്ല. ഇതുമൂലം ഈ പ്രദേശത്തെ ജനങ്ങള്‍ വാഹനസൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്.
15 മീറ്റര്‍ നീളത്തില്‍ പൈപ്പിടുന്നതിനുവേണ്ടി ഒരുമാസത്തോളം മുമ്പാണ് റോഡ് അടച്ചത്. പതിനഞ്ച് ദിവസംകൊണ്ട് പൂര്‍ത്തീകരിക്കേണ്ട പണിയാണ് ഒരു മാസം പിന്നിട്ടിട്ടും എങ്ങുമെത്താത്ത അവസ്ഥയില്‍ കിടക്കുന്നത്. നാട്ടിലെ ഏത് ജനകീയപ്രശ്‌നത്തിനും മുന്നിട്ടിറങ്ങുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നും ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മാണത്തിലെ കാലതാമസത്തിനെതിരെ നാളിതുവരെ പ്രതികരിച്ചില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
അടിയന്തരമായി കോടീരിച്ചാല്‍ ഭാഗത്തെ ജപ്പാന്‍ കുടിവെള്ള നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് മലയോരമേഖലയിലെ യാത്രാക്ലേശത്തിന് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂരാച്ചുണ്ട്-പേരാമ്പ്ര റൂട്ടില്‍ യാത്രാക്ലേശം രൂക്ഷം
Written By മേപ്പയൂര്‍ വാര്‍ത്ത on 17 ജനുവരി, 2012 | 4:29 AM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ