വായനമത്സരം നടത്തി

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 17 ജനുവരി, 2012 | 4:30 AM

മേപ്പയ്യൂര്‍: കല്പത്തൂര്‍ ബ്രഹ്മാനന്ദവായനശാല വനിതാ പുസ്തക വിതരണ പദ്ധതിയിലെ അംഗങ്ങള്‍ക്കായി വായനമത്സരം നടത്തി. വാര്‍ഡംഗം പി. ചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

എം.പി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. വി. ബാലകൃഷ്ണന്‍ സ്വാഗതവും കെ.ടി. റീന നന്ദിയും പറഞ്ഞു. എ.ജെ. വിനോദിനി, പി. റീന, പി.കെ. കാര്‍ത്തിക എന്നിവര്‍ മത്സരത്തില്‍ വിജയികളായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ