കരുവോട് ചിറയില്‍ കൃഷിയിറക്കി

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 16 ജനുവരി, 2012 | 5:46 AM

കോഴിക്കോട് ജില്ലയിലെ 'നെല്ലറ'യെന്ന് വിശേഷിപ്പിക്കപ്പെടുന്ന കരുവോട് ചിറയില്‍ കീഴ്പ്പയ്യൂര്‍ യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൃഷിയിറക്കി. നെല്‍കൃഷിയോട് ആഭിമുഖ്യം വളര്‍ത്തുന്നതിനായി സ്‌കൂള്‍ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തിലാണ് 'ഞങ്ങളും പാടത്തേയ്ക്ക്' എന്ന പദ്ധതി നടപ്പാക്കുന്നത്. മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ ഞാറ് നടീല്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് അംഗം സറീന ഒളോറ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് എ.കെ.വസന്ത, കണ്ടോത്ത് അസയിനാര്‍, കെ.ലോഹ്യ, പി.മൊയ്തീന്‍, എന്‍.കെ.അളഗലക്ഷ്മി, കീഴ്‌പോട്ട് മൊയ്തി, കെ.സിറാജ്, എം.തെയ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.ടി. രാധാകൃഷ്ണന്‍ സ്വാഗതവും എം.പി.സുബൈദ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ