ട്രാന്‍സ്‌ഫോര്‍മര്‍ മുക്ക്-തിരുമങ്ങലത്ത്താഴ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 16 ജനുവരി, 2012 | 5:47 AM

കൊഴുക്കല്ലൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍മുക്ക്-തിരുമങ്ങലത്ത്താഴ റോഡ് ഒന്നാംഘട്ടം പണി പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച മൂന്ന് ലക്ഷം രൂപയുടെ പ്രവൃത്തി ജനകീയ കമ്മിറ്റിയാണ് ഏറ്റെടുത്ത് നടത്തിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുറ്റിയില്‍ ശാന്ത റോഡ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കെ. അസീസ്, പി. പ്രസന്ന, എന്‍.എം. കുഞ്ഞിക്കണ്ണന്‍, വി. മോഹനന്‍, കെ. റീന, ഷര്‍മിന കോമത്ത്, എം.കെ. മനോഹരന്‍, സി.എം. കുഞ്ഞിരാമന്‍, സഞ്ജയ് കൊഴുക്കല്ലൂര്‍, പി. ബാലകൃഷ്ണന്‍, എം.കെ. അബ്ദുറഹിമാന്‍, വി. കുഞ്ഞിരാമന്‍ കിടാവ്, പി.എന്‍.കെ. നായര്‍, ഇ. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എം. സമീര്‍ നമ്പൂതിരിപ്പാട് സ്വാഗതവും കെ.കെ. മൊയ്തീന്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ