കെ.എന്‍.എം. വിജ്ഞാനോത്സവം സമാപിച്ചു

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 25 ജനുവരി, 2012 | 10:52 PM

മേപ്പയ്യൂര്‍: കെ.എന്‍.എം. മേപ്പയ്യൂര്‍ മണ്ഡലം വിജ്ഞാനോത്സവം സമാപന സമ്മേളനം മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. എ.പി.അബ്ദുല്‍അസീസ് അധ്യക്ഷത വഹിച്ചു.

മടിയാരി പക്കു, കെ.എം.എ. അസീസ്, വി.കെ.അബ്ദുറഹിമാന്‍, കെ.കെ.അബ്ദുള്ള, കെ.മുഹമ്മദ്മൗലവി, ഹിദായത്തുള്ളമദനി, കെ.എം. കുഞ്ഞമ്മത്മദനി, പി.എം. അനസ് എന്നിവര്‍ പ്രസംഗിച്ചു. സി.കെ.മുഹമ്മദ് സ്വാഗതവും മിസ്ഹബ് കീഴരിയൂര്‍ നന്ദിയും പറഞ്ഞു. വിജ്ഞാനോത്സവത്തില്‍ നരക്കോട്ട് സെന്റര്‍ നൂറുല്‍ ഇസ്‌ലാം മദ്രസ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. എളമ്പിലാട് ജെ.എം. അറബിക് സ്‌കൂള്‍ രണ്ടാംസ്ഥാനവും കീഴരിയൂര്‍ മദ്രസത്തൂല്‍ ഇസ്‌ലാഹ് മൂന്നാംസ്ഥാനവും നേടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ