കഴിഞ്ഞ ഒമ്പത് ദിവസങ്ങളായി മേപ്പയ്യൂരിന് ഉത്സവദിനങ്ങള്‍ സമ്മാനിച്ച മേപ്പയ്യൂര്‍ ഫെസ്റ്റ്- ദേശീയ സാംസ്‌കാരികോത്സവം ഞായറാഴ്ച വൈകിട്ട് സമാപിച്ചു. സമാപനസമ്മേളനം കെ.കുഞ്ഞമ്മത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ കെ.രാജീവന്‍ ചടങ്ങില്‍ ലഹരിവിരുദ്ധ സന്ദേശം വായിച്ചു. വ്യാപാരോത്സവത്തിന്റെ ഭാഗമായുള്ള മെഗാ നറുക്കെടുപ്പും നടന്നു. എ.എ.സുപ്രഭ, കെ.ടി.രാജന്‍, ഇ.കെ.മുഹമ്മദ്ബഷീര്‍, എ.വി.അബ്ദുള്ള, കെ.കെ.ബാലന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പി.പി.ബാലന്‍, വി.വി.ചന്ദ്രന്‍, പുളിക്കൂല്‍ ബാബുരാജ്, എ.ടി.സി. അമ്മത്, രാജന്‍ ഒതയോത്ത്, അസ്സയിനാര്‍ ചെറുവാളി, സതീദേവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.എം.ദാമോദരന്‍ സ്വാഗതവും എ.സി.അനൂപ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ആലപ്പുഴ മാജിക്‌വിഷന്‍ അവതരിപ്പിച്ച 'ഗിന്നസ്മാജിക് 101' പരിപാടിയും നടന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ