
വടകര: പിതാവ് ലോറി പിന്നോട്ട് എടുക്കുമ്പോള്‍ ഒന്നരവയസുളള മകള്‍ ലോറിക്കടിയില്‍പെട്ടു തല്‍ക്ഷണം മരിച്ചു.വടകര സഹകരണ ആശുപത്രിക്കു സമീപം കരിമ്പപ്പാലം കണ്ണങ്കുഴി മീത്തല്‍ നികേഷിന്റെ മകള്‍ കിങ്ങിണിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. മകള്‍ ലോറിക്ക് പിന്നിലുള്ള കാര്യം നികേഷ് അറിഞ്ഞിരുന്നില്ല. പുറത്തേക്ക് പോകന്‍ ലോറിയെടുക്കുമ്പോള്‍ മകള്‍ ടയറിനടിയില്‍പ്പെടുകയായിരുന്നു. ഉടന്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: വിജിഷ. സഹോദരി: നന്ദന.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ