മേപ്പയൂര്‍ ഫെസ്റ്റിന് ഉജ്വല തുടക്കം

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 14 ജനുവരി, 2012 | 6:15 AM


മേപ്പയൂര്‍ ഫെസ്റ്റ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
മേപ്പയൂരിന്റെ ഹൃദയതാളമായി മാറിയ മേപ്പയൂര്‍ ഫെസ്റ്റ് - ദേശീയ സാംസ്കാരികോത്സവം ആയിരങ്ങളെ സാക്ഷിനിര്‍ത്തി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വ്യപാരോത്സവത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര എം.എല്‍.എ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ നിര്‍വഹിച്ചു.
മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഒമ്പത് ദിവസത്തെ സാംസ്‌കാരികോത്സവത്തിന് തുടക്കം കുറിച്ച് മേപ്പയ്യൂരില്‍ നടന്ന ഘോഷയാത്ര ശ്രദ്ധേയമായി. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. കുഞ്ഞമ്മത് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ എന്നിവര്‍ നയിച്ച ഘോഷയാത്രയില്‍ വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ അണിനിരന്നു. പഞ്ചവാദ്യം, പുലിക്കളി, ശിങ്കാരിമേളം, നിശ്ചലദൃശ്യങ്ങള്‍, ബാന്‍ഡ്‌മേളം, കരകയാട്ടം, ഗജവീരന്‍ തുടങ്ങിയവ മാറ്റുകൂട്ടി.
ഉപഭോഗസംസ്‌കാരത്തിന് അടിപ്പെടുന്ന ഇന്നത്തെ സമൂഹത്തില്‍ മാനവികത വളര്‍ത്താന്‍ ഗ്രാമങ്ങളില്‍ രൂപപ്പെടുന്ന സാംസ്‌കാരികകൂട്ടായ്മകള്‍ക്കേ കഴിയൂവെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കുറ്റിയില്‍ ശാന്ത, എം. കുഞ്ഞമ്മത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ലക്ഷ്മീഭായി, ടി. സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. വസന്ത, ഷര്‍മിന കോമത്ത്, ടി.പി. രാമകൃഷ്ണന്‍, അഡ്വ. പി.എം. സുരേഷ് ബാബു , പാറക്കൂല്‍ അബ്ദുള്ള, ടി.വി. ബാലന്‍, മനയത്ത് ചന്ദ്രന്‍, കെ. ലോഹ്യ, മുക്കം മുഹമ്മദ്, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, എം. മോഹനന്‍, കെ.പി. ആലിക്കുട്ടി, എന്‍.കെ. രാധ, കെ.കെ. രാഘവന്‍, ഷംസുദ്ദീന്‍ കമ്മന, പൂഞ്ചോല പത്മനാഭന്‍, ടോണി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍കണ്‍വീനര്‍ രാജീവന്‍ സ്വാഗതവും കെ.വി. ദിവാകരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പഞ്ചവാദ്യം, 'മാതാ പേരാമ്പ്ര'യുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അടിസ്ഥാനമാക്കിയുള്ള ദൃശ്യ ശ്രാവ്യ പരിപാടിയായ 'ഭാരതീയം' എന്നിവയും അരങ്ങേറി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ