മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിക്കുന്ന മേപ്പയ്യൂര്‍ ഫെസ്റ്റ്- 2012 ദേശീയ സാംസ്‌കാരികോത്സവം ശനിയാഴ്ച തുടങ്ങും. ജനവരി 15 വരെ നീളുന്ന ഉത്സവത്തില്‍ പഞ്ചവാദ്യം, ഭാരതീയം, സ്‌കൂള്‍ ഫെസ്റ്റ്, മാധ്യമ സെമിനാര്‍, കളരിപ്പയറ്റ്, അഷ്ടപദിനൃത്തം, കരാട്ടെ പ്രദര്‍ശനം, കാവ്യസായാഹ്നം, പ്രതിഭാസംഗമം, ഗാനമേള, സെമിനാര്‍, ജുഗല്‍ബന്ദി, ഉത്തര്‍പ്രദേശ്-ആന്ധ്ര സംസ്ഥാനങ്ങളിലെ കലാപരിപാടികള്‍, സിനിമാപ്രവര്‍ത്തകരുടെ സംഗമം, തെയ്യം, ഗിന്നസ് മാജിക്, വ്യാപാരി ഫെസ്റ്റ് തുടങ്ങിയവ അരങ്ങേറും. വ്യാപാരോത്സവവും ഉണ്ടാവും.
ശനിയാഴ്ച വൈകിട്ട് നാലിന് ഘോഷയാത്രയോടെ തുടക്കമാവും. വൈകിട്ട് 5-ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞമ്മത് എം.എല്‍.എ. ചടങ്ങില്‍ സംബന്ധിക്കും. ജനവരി 15-ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ. ജയലക്ഷ്മി, ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലീം, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ