
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ മേലടി ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ കൊഴുക്കല്ലൂര്‍, മേപ്പയ്യൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 23.41 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ചെറുവണ്ണൂര്‍, നൊച്ചാട് പഞ്ചായത്തുകള്‍, തെക്ക് അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് തുറയൂര്‍, കീഴരിയൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് നൊച്ചാട്, അരിക്കുളം പഞ്ചായത്തുകള്‍ എന്നിവയാണ്. മേപ്പയ്യൂര്‍, കൊഴുക്കല്ലൂര്‍ എന്നീ രണ്ട് വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പത്തുദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 1963-ല്‍ ആണ് ഇപ്പോഴത്തെ മേപ്പയ്യൂര്‍ പഞ്ചായത്ത് രൂപീകരിക്കപ്പെടുന്നത്. ഇതിന് മുമ്പ് മേപ്പയൂര്‍, കീഴ്പ്പയൂര്‍, ചങ്ങരംവെള്ളി, കായലാട് ദേശങ്ങള്‍, മേപ്പയ്യൂര്‍ പഞ്ചായത്ത്, നരക്കോട് നിടുമ്പൊയില്‍, ചാവട്ട് കൊഴുക്കല്ലൂര്‍ ദേശങ്ങള്‍, കൊഴുക്കല്ലൂര്‍ പഞ്ചായത്ത്, എളമ്പിലാട്, വിളയാട്ടൂര്‍ ദേശങ്ങള്‍, വിളയാട്ടൂര്‍ പഞ്ചായത്ത് എന്നിങ്ങനെയായിരുന്നു പഴയ ഗ്രാമഭരണ സംവിധാനം. ആദ്യകാലത്ത് ചെറുവത്ത്, ചെറുവട്ടാട്ട് അപ്പുക്കുട്ടി നമ്പ്യാരുടെ പടിപ്പുരയായിരുന്നു പഞ്ചായത്തിന്റെ ആസ്ഥാനം . പിന്നീട് ഐരാണിതറമല്‍ കോണ്‍ഗ്രസ് സുവര്‍ണ്ണജൂബിലി വായനശാല കെട്ടിടത്തിലാണ് മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ ആസ്ഥാനം പ്രവര്‍ത്തിച്ചത്. ഈ വായനശാലാകെട്ടിടം, പട്ടിണിയോ പാരതന്ത്ര്യമോ എന്ന നാടകം ടിക്കറ്റ് വെച്ച് അവതരിപ്പിച്ച് കിട്ടിയകാശുകൊണ്ട് സ്ഥലം വാങ്ങി നിര്‍മ്മിച്ചതാണ്. തോറ്റങ്ങളും തെയ്യങ്ങളും അനുഷ്ഠാനപരമായ കലകള്‍ ആയിരുന്നു. തെയ്യം, വെളിച്ചപ്പാട്ട് തുടങ്ങിയവ നൃത്തം, ചിത്രമെഴുത്ത്, സംഗീതം തുടങ്ങിയ വിവിധ കലാരൂപങ്ങളുടെ സമന്വയമാണ്. ഈ ക്ഷേത്ര കലകളോടൊപ്പം ദഫ്മുട്ട്, ഒപ്പന, മാപ്പിളപ്പാട്ട് തുടങ്ങിയ മുസ്ളീം കലാരൂപങ്ങളും ഈ പഞ്ചായത്തില്‍ പണ്ട് മുതല്‍ക്കേ പ്രചാരത്തില്‍ ഉണ്ടായിരുന്നു. കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്ത് തീരപ്രദേശത്ത് നിന്ന് 10 കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിലെ പ്രധാനകൃഷി തെങ്ങ് തന്നെയാണ്. കശുമാവ് കൃഷി താരതമ്യേന കുറവാണ്. തെക്ക് കുട്ടനാടിനെപ്പോലെയും വടക്ക് മനക്കൊടി കായലിനെപ്പോലെയും, മധ്യമലബാറിലെ നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന പാണ്ടിവയല്‍ ഉള്‍പ്പെട്ട പ്രദേശമാണിത്. 40 വര്‍ഷംമുമ്പ് ഈ പഞ്ചായത്ത് തികച്ചും ഒരു കാര്‍ഷിക മേഖലയായിരുന്നു. കാര്‍ഷികവൃത്തി മാത്രമായിരുന്നു ജനതയുടെ ജീവിതോപാധി. താഴ്വരയിലെ സമതലപ്രദേശങ്ങളിലും കുന്നിന്‍ ചെരുവുകളിലും മറ്റും നെല്‍കൃഷി വ്യാപകമായിരുന്നു. തോട്ടഭൂമിയില്‍ മൂന്നില്‍ രണ്ട് ഭാഗവും കുന്നിന്‍മുകളിലെ നിരന്ന പ്രദേശത്തിനും താഴ്വരയിലെ സമതലപ്രദേശത്തിനും ഇടയില്‍ വരുന്ന ചരിവ് ഭൂമിയാണ്. പ്രധാനമായും തെങ്ങും അപൂര്‍വ്വമായി റബ്ബര്‍, കവുങ്ങ്, കശുമാവ്, കുരുമുളക് എന്നിവയും കൃഷി ചെയ്യുന്നു. സമീപകാലം വരെ നെല്ല്, മരച്ചീനി മറ്റു നടീല്‍ വിളകള്‍ എന്നിവ കൃഷി ചെയ്തിരുന്നു. പഞ്ചായത്തിലെ കീഴ്പയ്യൂര്‍ ഭാഗത്താണ് നെല്‍കൃഷി കൂടുതലായി നടക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ