പേരാമ്പ്രയില്‍ പ്രധാന റോഡുകളില്‍ സീബ്രാലൈന്‍ വരയ്ക്കണം

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 29 ജനുവരി, 2012 | 1:41 AM

പേരാമ്പ്ര: വാഹനത്തിരക്ക് കാരണം റോഡ് മുറിച്ച് കടക്കാന്‍ പ്രയാസം അനുഭവപ്പെടുന്ന പേരാമ്പ്രയില്‍ പ്രധാന ഭാഗങ്ങളില്‍ സീബ്രാലൈനുകളിട്ട് കാല്‍നടയാത്രയ്ക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പേരാമ്പ്ര സൗത്ത് യൂണിറ്റ് ആവശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റ് പി.ശ്രീധരന്‍ അടിയോടി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.അമ്മത് അധ്യക്ഷതവഹിച്ചു. പി.പത്മനാഭന്‍നായര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും പി.രാമചന്ദ്രന്‍നായര്‍ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. കെ.വി.രാഘവന്‍, ശ്രീശന്‍ നടുക്കണ്ടി, ടി.പി.അച്യുതന്‍നായര്‍, സി.പത്മാവതി എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി പി.ശ്രീധരന്‍ (പ്രസി), പി.പത്മനാഭന്‍നായര്‍ (സെക്ര), കെ.ടി.ജയാനന്ദന്‍ (ഖജാ) എന്നിവരെ തിരഞ്ഞെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ