സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 29 ജനുവരി, 2012 | 10:09 PM

മേപ്പയ്യൂര്‍:: :; സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ 'നന്മ' മേപ്പയ്യൂര്‍ മേഖലാ കമ്മിറ്റി അനുശോചിച്ചു. ബാബുരാജ് കല്പത്തൂര്‍ അധ്യക്ഷത വഹിച്ചു.

വി.ഐ.ഹംസ, ഇ.കെ.രാഘവന്‍, പി.കുഞ്ഞിക്കണ്ണന്‍, മജീദ് കാവില്‍, മുജീബ് കോമത്ത്, മൊയ്തു മാനയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

വിളയാട്ടൂര്‍ ഗ്രാമശ്രീ സ്വയംസഹായ സംഘം യോഗം അനുശോചിച്ചു. പി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഇരിങ്ങത്ത് വികസനസമിതി വായനശാലയില്‍ ചേര്‍ന്ന യോഗം അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. എ.എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.കെ.നാരായണന്‍, ഇ.കെ.ഭാസ്‌കരന്‍, കെ.പി.അബ്ദുറഹിമാന്‍, വി.കെ.ഹംസ, പി.ടി.ഗോപാലന്‍, എം.ഗംഗാധരന്‍, സി.കെ.ഗിരീഷ്, ടി.പി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ