ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണം

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 31 ജനുവരി, 2012 | 9:58 PM

മേപ്പയ്യൂര്‍: ഗവ. ആസ്​പത്രി കെട്ടിടംപണി പൂര്‍ത്തിയാക്കണമെന്നും രാത്രികാലങ്ങളില്‍ ആസ്​പത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നും സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോയന്റ് സെക്രട്ടറി വി.രാജന്‍ ഉദ്ഘാടനം ചെയ്തു.

പി.സി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. എം.നാരായണന്‍, പി.കെ.ഗംഗാധരന്‍, എന്‍.കെ.രാഘവന്‍, എ. കേളപ്പന്‍നായര്‍, സി.ബാലന്‍, കെ.കെ.കുഞ്ഞിമൊയ്തീന്‍, പി.കെ.രവീന്ദ്രന്‍, പി.ഹസന്‍കുട്ടി, വി.ബാലകൃഷ്ണന്‍നമ്പ്യാര്‍, ഇ.എം.ശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ഗോപാലന്‍ സ്വാഗതവും എന്‍.കെ. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: പി.സി.കുഞ്ഞിക്കണ്ണന്‍ (പ്രസി.), മൊയ്തീന്‍ കളയംകുളം, ടി.സുമതി (വൈ.പ്രസി.), എന്‍.കെ.ബാലകൃഷ്ണന്‍ (സെക്ര.), ആര്‍.കെ.ഗോപാലന്‍, പി.ഗോപാലന്‍ (ജോ.സെക്ര.), ടി.ഇ.ശ്രീധരന്‍ (ട്രഷ.).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ