അനുമോദിച്ചു

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 17 ജനുവരി, 2012 | 4:44 AM

മേപ്പയ്യൂര്‍: കലാ കായിക ശാസ്ത്ര പ്രവൃത്തിപരിചയമേളകളില്‍ വിജയികളായവരെ കൊഴുക്കല്ലൂര്‍ കെ.ജി.എം. എസ്.യു.പി. സ്‌കൂളില്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. വസന്ത പരിപാടി ഉദ്ഘാടനം ചെയ്തു. റീന പൂരണംകണ്ടി അധ്യക്ഷതവഹിച്ചു.

അനസ് മേപ്പയ്യൂര്‍, കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, കെ.കെ. നാരായണന്‍, സഞ്ജയ് കൊഴുക്കല്ലൂര്‍, കെ. ഷാജി, വി.പി. ശാന്ത, ജി.എസ്. അക്ഷയ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ വി. രവീന്ദ്രന്‍ സ്വാഗതവും ഇ.എം. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ