മേപ്പയൂരില്‍ മയക്കുമരുന്നു വില്‍പ്പന വ്യാപകം

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 27 ജനുവരി, 2012 | 10:33 PM

മേപ്പയൂര്‍: മേപ്പയൂര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും ലഹരി വസ്‌തുക്കളുടെ വില്‍പ്പന വ്യാപകമാവുന്നു. മേപ്പയൂര്‍ ഈച്ചമില്‍ പരിസരം, ഹൈസ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലെ ഇടവഴികളിലാണ്‌ വ്യാപകമായ വില്‍പ്പന നടക്കുന്നത്‌. ടൗണിലെ ചില പെട്ടിക്കടകളിലും വില്‍പ്പന നടക്കുന്നുണ്ട്‌. വില്‍പ്പനയ്‌ക്കായി ചില ഏജന്റുമാരും ടൗണില്‍ സജീവമാണ്‌. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു ടൗണിലെ ചില ഇടവഴികളില്‍ മയക്കുമരുന്ന്‌ എത്തിച്ചു നല്‍കുകയാണ്‌ ഏജന്റുമാരുടെ ജോലി. ഹാന്‍സ്‌, മധു തുടങ്ങിയ ലഹരി വസ്‌തുകളും ഇവര്‍ വില്‍പ്പന നടത്തുന്നുണ്ട്‌. കഞ്ചാവു പോലുള്ള മയക്കുമരുന്നുകള്‍ അടുത്ത പ്രദേശമായ കൊയിലാണ്ടിയില്‍ നിന്നാണു കൊണ്ടുവരുന്നതെന്നു പറയപ്പെടുന്നു. ലഹരി വസ്‌തുക്കളുടെ വില്‍പ്പന മേപ്പയൂര്‍ ഗ്രാമപഞ്ചായത്തു കര്‍ശനമായി നിരോധിച്ചിരുന്നെങ്കിലും പലകടകളിലും ലഹരി വസ്‌തുക്കള്‍ വ്യാപകമായി വില്‍പ്പന നടത്തുന്നുണ്ട്‌. ആരോഗ്യവകുപ്പ്‌ അധികൃതര്‍ ടൗണില്‍ കാര്യമായ പരിശോധന നടത്താത്തതാണ്‌ ഇവര്‍ക്ക്‌ തുണയാവുന്നത്‌. മേപ്പയൂരിലും പരിസരപ്രദേശങ്ങളിലും ലഹരി വസ്‌തുക്കളുടെ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്‌തമായ നടപടിയെടുക്കണമെന്ന്‌ ആവശ്യം ശക്‌തമാവുകയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ