
സൂര്യക്ക് പ്രണയം. പ്രണയം ഉച്ചത്തില്‍ പറഞ്ഞാല്‍ പുലിവാലാകുമെന്ന് തീര്‍ച്ച. ജ്യോതികയല്ല സാക്ഷാല്‍ പുരൈട്ചി തലൈവിയും തമിഴ്മക്കളുമാണ് പ്രണയത്തിനെതിരെ തിരിഞ്ഞേക്കുക. കേരളത്തോട് പ്രത്യേകിച്ച് കോഴിക്കോടിനോടാണത്രെ സൂര്യക്ക് പ്രണയം തോന്നുന്നത്.
തമിഴ്നാട്ടില്‍ മുല്ലപ്പെരിയാര്‍ കത്തിപ്പടരുമ്പോള്‍ , ഇതൊന്നും തനിക്ക് വിഷയമല്ലെന്ന മട്ടിലാണ് തമിഴ് താരം സൂര്യ. കോഴിക്കോടിന്റെ ആതിഥ്യമര്യാദ വിലമതിക്കാനാവാത്തതാണെന്നാണ് മൂപ്പരുടെ അഭിപ്രായം. ഒരേ ഒരു തവണയേ സൂര്യ കോഴിക്കോട് വന്നിട്ടുള്ളു. മറക്കാനാവാത്ത അനുഭവമായിരുന്നു അതെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ സിനിമയെയും തന്നേയും ഒത്തിരി സ്നേഹിക്കുന്ന മലയാളികളോട് നന്ദി പറയാന്‍ സൂര്യക്ക് വാക്കുകളില്ല.
മലയാള സിനിമ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വാക്കുകളുടെ പെരുമഴയായിരുന്നു മറുപടി. മലയാളത്തിലെ ഇതിഹാസ താരങ്ങളായ മമ്മുട്ടി, മോഹന്‍ലാല്‍ പിന്നെ ജയറാം ദിലീപ് എല്ലാവരേയും സൂര്യക്ക് പെരുത്തിഷ്ടമാണ്. എന്നാല്‍ ദിലീപാണ് മൂപ്പരുടെ റോള്‍ മോഡല്‍. ഇതാണത്രെ ദിലീപിന്റെ ഹിറ്റ് സിനിമ കുഞ്ഞിക്കൂനന്‍ തമിഴില്‍ ചെയ്യാന്‍ സൂര്യയെ പ്രേരിപ്പിച്ചത്. പേരഴകന്‍ എന്നപേരിലിറങ്ങിയ സിനിമ തന്റെ പ്രിയ തോഴി ജ്യേതികക്ക് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തതടക്കം തമിഴ്നാട്ടില്‍ നിരവധി നേട്ടങ്ങള്‍ കൊയ്തു.
കടപ്പാട് : മാധ്യമം
കടപ്പാട് : മാധ്യമം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ