ഇരിങ്ങത്ത് വ്യാപാര സ്ഥാപനം തീവെച്ചതില്‍ പ്രതിഷേധിച്ചു

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 22 ജനുവരി, 2012 | 3:27 AM

മേപ്പയ്യൂര്‍: ഇരിങ്ങത്ത് കല്ലുംപുറം ടൗണിലെ എം.ആര്‍. ബ്രദേഴ്‌സ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം കഴിഞ്ഞ ദിവസം രാത്രി തീ വെച്ച് നശിപ്പിച്ച നടപടിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങത്ത് യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാര്‍ത്തിക കേളപ്പന്‍ അധ്യക്ഷത വഹിച്ചു. കെ.എം. അശോകന്‍, പുനത്തില്‍ നസീര്‍, എം.പി. ബാലന്‍, രാജന്‍ ഒതയോത്ത്, നാസര്‍ മേപ്പയ്യൂര്‍ എന്നിവര്‍ സംസാരിച്ചു. 

സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഷംസുദ്ദീന്‍ കമ്മന അധ്യക്ഷത വഹിച്ചു. ടി.എം. ബാലന്‍ , രാജന്‍ ഒതയോത്ത്, വി.വി. നാസര്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ