നാടന്‍പാട്ടുകളുടെ നാടായ കടത്തനാട് കാവ്യപാരമ്പര്യമുള്ള നാടാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. മേപ്പയ്യൂര്‍ ഫെസ്റ്റ്-ദേശീയ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടന്ന കാവ്യസായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.കെ.വസന്ത അധ്യക്ഷതവഹിച്ചു. രവീന്ദ്രന്‍ മേപ്പയ്യൂരിന്റെ 'വസുന്ധര കേഴുന്നു' എന്ന കവിതാ സമാഹാരം കുരീപ്പുഴ പ്രകാശനം ചെയ്തു.
മേലൂര്‍ വാസുദേവന്‍, ശിവദാസ് പുറമേരി, പവിത്രന്‍ തീക്കുനി, സജീവന്‍ മൊകേരി, വിമീഷ് മണിയൂര്‍, പി.ആര്‍.രതീഷ്, ജിനേഷ് മടപ്പള്ളി, വിജിലേഷ് ചെറുവണ്ണൂര്‍, ശ്രീനി എടച്ചേരി, രാംപ്രസൂണ്‍ ഷിനു പ്രകീര്‍ത്ത്, വിജയന്‍ വിളയാട്ടൂര്‍, ബാബു വമ്മിളി, സുരേഷ്‌മേപ്പയ്‌യൂര്‍, പി.എം.കുമാരന്‍, സി.രാഘവന്‍, പി.ബി.കെ.നായര്‍, സുധീഷ് മുയിപ്പോത്ത്, ബൈജു ആവള, വിനീഷ് ആരാധ്യ, രവീന്ദ്രന്‍ മേപ്പയ്യൂര്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു. കെ.എം. രവീന്ദ്രന്‍ സ്വാഗതവും സി.പി. നാരായണന്‍ നന്ദിയും പറഞ്ഞു.
1 അഭിപ്രായം:
ഹൃദ്യ,മത്യന്തം കാവ്യമതേകുന്നു സുഖകര-
നിമിഷങ്ങള്‍! സുരഭിലമാമോര്‍മ്മകളീവിധം
കവിയൊരു മായികപ്രപഞ്ചത്തെത്തൂലിക-
യാലൊരുക്കുന്നൊപ്പംനടക്കുന്നു കാലവും!!
http://anwarshahumayanalloorpoet.blogspot.in
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ