ശ്രീശാലാപുരം ഫെസ്റ്റ് ജനവരി 18 മുതല്‍ 25 വരെ

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 18 ജനുവരി, 2012 | 1:37 AM

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ജനവരി 18 മുതല്‍ 25 വരെ മുയിപ്പോത്ത് ശ്രീശാലാപുരം ഫെസ്റ്റ് സംഘടിപ്പിക്കും.

സിനിമാതാരം ഇന്ദ്രന്‍സ് ജനവരി 18-ന് വൈകിട്ട് 3.00 മണിക്ക് ഉദ്ഘാടനം ചെയ്യും. വ്യാപാര വിപണന മേള, വിനോദ വിജ്ഞാന പ്രദര്‍ശനങ്ങള്‍, ചലച്ചിത്ര-നാടകോത്സവം, ഫോക് ലോര്‍ മെഗാഷോ, ഗാനമേള, കന്നുകാലി പ്രദര്‍ശനം, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനങ്ങള്‍, പരിസ്ഥിക സെമിനാര്‍, കാവ്യസന്ധ്യ എന്നിവ ഇതോടനുബന്ധിച്ചു നടക്കും.

പ്രമുഖ സാംസ്‌കാരിക-രാഷ്ട്രീയ പാരിസ്ഥിതിത പ്രവര്‍ത്തകരും മന്ത്രിമാരും പരിപാടികളില്‍ സംബന്ധിക്കും.

കുടുംബശ്രീ- സുഭിക്ഷ വിപണന മേള കെ. കുഞ്ഞമ്മദ് എം.എല്‍.എയും അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉദ്ഘാടനം ബോബി ചെമ്മണ്ണൂരും നിര്‍വഹിക്കും.

ഒരാഴ്ച നീളുന്ന ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫെസ്റ്റ് ചെയര്‍മാന്‍ എം. കുഞ്ഞമ്മദ്, കണ്‍വീനര്‍ നളിനി നല്ലൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍.കെ. വത്സന്‍, എം. മോഹനന്‍, സി. നാരായണക്കുറുപ്പ്, കെ.വി. പ്രേമന്‍, ആംസിസ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ