കീഴരിയൂര്‍ എളമ്പിലാട് ക്ഷേത്രോത്സവം കൊടിയേറി

Written By മേപ്പയൂര്‍ വാര്‍ത്ത‍ on 03 ഫെബ്രുവരി, 2012 | 10:13 PM

മേപ്പയ്യൂര്‍: കീഴരിയൂര്‍ എളമ്പിലാട് പരദേവതാക്ഷേത്രോത്സവം കൊടിയേറി. ഫിബ്രവരി ഏഴുമുതല്‍ 11 വരെയാണ് ഉത്സവം. ഏഴിന് ഓട്ടന്‍തുള്ളല്‍, എട്ടിന് നട്ടത്തിറ, കളരിപ്പയറ്റ്, പഠനസഹായനിധിവിതരണം, ഒമ്പതിന് ചെണ്ടമേളം. ഇളനീര്‍ക്കുലവരവ്, കുടവരവും കൊല്ലന്‍വരവും, പടിക്കല്‍ എഴുന്നള്ളിപ്പ്, നട്ടത്തിറ, ആനപിടിത്തം, വെടിക്കെട്ട്, ആശാരിക്കളി, പൂക്കലശംവരവ്, പത്തിന് കരിയാത്തന്‍തിറ, വെള്ളകെട്ട്, വലിയതിറ, സമൂഹസദ്യ, കുളിച്ചാറാട്ട് എഴുന്നള്ളത്ത്, വാളകംകൂടല്‍, വിളക്ക്, വെടിക്കെട്ട്, 11 ന് കലശം, പുണ്യാഹം, നവകം, പഞ്ചഗവ്യം, നടയടയ്ക്കല്‍ എന്നിവ ഉണ്ടാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ