മേപ്പയ്യൂര്‍: പ്രമുഖ സോഷ്യലിസ്റ്റും ജനതാദള്‍ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന കെ.സി. നാരായണന്‍നായരുടെ അഞ്ചാം ചരമവാര്‍ഷികം സോഷ്യലിസ്റ്റ് ജനതയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബി.പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. മാത്യു വേളങ്ങാടന്‍, സെലീം മടവൂര്‍, എന്‍.കെ. വത്സന്‍, കെ. പാച്ചര്‍, കെ. സജീവന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, അജീഷ് കൊടക്കാട്, ആര്‍.എം. രവീന്ദ്രന്‍, ആര്‍.എന്‍. രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. സുനില്‍ ഓടയില്‍ സ്വാഗതവും ടി.ഒ. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. മേപ്പയ്യൂര്‍ ടൗണില്‍ നടന്ന പ്രകടനത്തിന് പി. ബാലന്‍, കെ.എം. ബാലന്‍, വി.പി. ദാനിഷ്, ടി.ഒ.കെ. നമ്പ്യാര്‍, എ.എം. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി.
കെ.സി. നാരായണന്‍ നായരെ അനുസ്മരിച്ചു
Written By മേപ്പയൂര്‍ വാര്‍ത്ത on 17 ജനുവരി, 2012 | 10:45 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ